മുച്ചിലോട്ട് ഭഗവതിയുടെ തെയ്യം |
എന്തെങ്കിലും പുരാവൃത്തത്തിന്റെ പിന്‍ബലമില്ലാത്ത കാവുകളോ തെയ്യങ്ങളോ അത്യുത്തരകേരളത്തിലില്ല. ഈ പുരാവൃത്തങ്ങളെക്കുറിച്ച് അല്പമെങ്കിലും അറിയുന്നവര്‍ക്കേ തെയ്യങ്ങളെ അതിന്റെ ശരിയായ തലത്തില്‍ ആസ്വദിക്കാന്‍ കഴിയൂ.
മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യവതിയായ തെയ്യം വേറെയില്ല. വട്ടമുടിയില്‍ മുഴുവനും തെച്ചിപ്പൂമാല തൂങ്ങിക്കിടക്കും. മുഖത്തെഴുത്തിനുമുണ്ട് ഏറെ വശ്യത. കുറ്റിശംഖും പ്രാക്കും എന്നാണ് മുഖത്തെഴുത്ത് അറിയപ്പെടുക.
പൊയ്ക്ക്ണ്ണും അണിഞ്ഞ് ദീപിതക്കോലങ്ങളുമായി ആടുന്ന ഭഗവതിയുടെ കാഴ്ച നയനമനോഹരമാണ്. ചടുലമായ ചലനങ്ങളോ വേഗതയുള്ള വാചകങ്ങളോ ഈ തെയ്യത്തിനില്ല. ചെണ്ടയുടെയും നാദസ്വരത്തിന്റെയും നേര്‍ത്ത അകമ്പടിയോടെ ചിലങ്കയുടെ ശബ്ദം പോലും കേള്‍പ്പിക്കാതെയാണ് ഭഗവതിയുടെ കളിയാട്ടം.
വിവരങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി
Camera: Nikon D90
Lens: Nikor 18-105mm f/3.5-5.6 G VR
Location: Valapattanam, Kannur
Taken on January 29, 2011 at 2.56pm IST
22 അഭിപ്രായങ്ങള്‍:
വളപട്ടണം മുച്ചിലോട്ട് കാവില്‍ നടന്ന കളിയാട്ടത്തില്‍ നിന്നും.
nice description... very much informative...
കൊള്ളാം... നന്നായിരിക്കുന്നു...
നല്ല ഫോട്ടോ രാകേഷ്!! ആശംസകള്‍!!
പടം മുഴുവനായും കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന ഒരു തോന്നല്‍ ജനിപ്പിക്കുന്നുണ്ട്
നല്ല കളര്‍ഫുള്‍ ആയ പടം. ഒരു നല്ല ക്ലോസ് അപ്പ് പടം.
Superb Shot.............
nice....
തെയ്യം കാണുവാനും ചിത്രങ്ങളെടുക്കുവാനും ഇതുവരെ അവസരമുണ്ടായില്ല! :(
ചിത്രം നന്നായിട്ടുണ്ട്.
RED!
simply stunning!
awesome .. njan ithu vare theyyam kandittilla
Good one,Good snap!
ന്റെ ഭഗോത്യേ.....
nice
നന്നായിട്ടുണ്ട്
അഭിപ്രായങ്ങള്‍ക്കൊക്കെ പെരുത്ത നന്ദി :-)
കൂടുതല്‍ ക്രിറ്റിക്കായ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
gollaam... thaazheyentha theejwaala pole entho??
കയ്യിലുള്ള പന്തത്തിലെ തീയാണ് :-)
തെയ്യത്തിന്റെ മുടി കൂടി ഉള്‍പ്പെടുത്തണമായിരുന്നു - പറ്റുമെങ്കില്‍ തെക്കുമ്പാട് (മാട്ടൂല്‍) കൂടി പോകണം രാകേഷ്.. കേരളത്തില്‍ സ്ത്രീ തെയ്യം ആടുന്ന ഒരേ ഒരു കാവ്!
റിസ്,
അഭിപ്രായത്തിനു നന്ദി :-)
മുടികൂടി ഉള്‍പ്പെടുത്തിയ ചിത്രങ്ങളും കയ്യിലുണ്ട്...ഡീറ്റത്സ് എടുത്തു കാണാം എന്നുള്ളതു കൊണ്ടാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്...
പിന്നെ ഈ പറഞ്ഞ മാട്ടൂല്‍ എവിടെയാണ്? എന്റെ ആദ്യത്തെ തെയ്യം കാഴ്ചയായിരിന്നു ഇത്. ഇനിയും അവസരമൊത്താല്‍ കാണാനും ചിത്രമെടുക്കാനും ശ്രമിക്കും. :-)
നല്ല ചിത്രം....നല്ല കളര്‍ ....
Post a Comment