Tuesday, September 21, 2010

ഇനി ചരിത്രം!



13 കണ്ണറ പാലത്തിലൂടെ കടന്നു പോകുന്ന കുഞ്ഞന്‍ തീവണ്ടി!

പുനലൂര്‍-ചെങ്കോട്ട റൂട്ടിലെ ഈ മീറ്റര്‍ഗേജ് വണ്ടിയും പാതയും ഇനി ചരിത്രം.
സെപ്റ്റംബര്‍ 20 തിങ്കളാഴ്ച ഈ വഴി അവസാന തീവണ്ടി തമിഴ് നാട്ടിലേക്ക് യാത്രയായി. ഇനി ഈ പാതയുടെ വീതി കൂട്ടിയേക്കാം. അപ്പോള്‍ ഈ പാലം ഇങ്ങനെ തന്നെ കാണും എന്നു പറയാന്‍ കഴിയില്ല. വാര്‍ത്ത ഇവിടെ

Exif Data
---------
Camera: Nikon D90
Exposure: 0.003 sec (1/320)
Aperture: f/10.0
Focal Length: 45 mm
ISO Speed: 320
Exposure Bias: 0 EV
Flash: No Flash

25 അഭിപ്രായങ്ങള്‍:

Unknown said...

കഴിഞ്ഞ ഫെബ്രുവരിയില്‍ എടുത്ത ചിത്രം. അന്ന് പോസ്റ്റാന്‍ വിട്ടുപോയി. കഴിഞ്ഞ ആഴ്ച പോസ്റ്റുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ നല്ലൊരു ടൈറ്റില്‍ മനസില്‍ വന്നില്ല. ഈ സര്‍വ്വീസ് ഇപ്പോള്‍ നിര്‍ത്തും എന്നത് അറിഞ്ഞിരുന്നില്ല. ഇന്ന് പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോള്‍ പിന്നെ താമസിയാതെ പോസ്റ്റി...തികച്ചും യാദൃശ്ഛികം!

ക്രിസൺ ജേക്കബ്/Chrison Jacob said...

ഈ റൂട്ടിൽ ഒന്നു പോകണം എന്നതു പണ്ട് മുതലേ ഉള്ള ഒരാഗ്രഹമാണു... താഴത്തെ റോഡിൽ കൂടി പോയിട്ടുണ്ട്... വീതി കൂട്ടുമെന്ന് പ്രതീക്ഷിക്കാം.. വളരെ നല്ല ചിത്രം.. ഭാഗ്യവാൻ..

Haree said...

:)
നല്ല ചിത്രം. ഇവിടെയൊന്ന് പോവണമെന്ന് കരുതിയിരുന്നു, പക്ഷെ കഴിഞ്ഞില്ല.
--

Joji said...

ഈ പാലം ഇങ്ങനെ തന്നെ നിലനിര്‍ത്തിയിരുന്നെങ്കില്‍...

Vinitha said...

Beautiful

എഷ്വിൻ ഫ്രാൻസീസ് | ashwin francis said...

ഭാഗ്യമുണ്ട് രാകേഷിന് ഈ പടം എടുക്കാന്‍.... ഇനി ആര്‍ക്കും പറ്റിലല്ലോ...

Suhas Anil said...

വളരെ നന്നായിടുണ്ട്. ഇത് മല്‍സരങ്ങളില്‍ അയക്കാന്‍ പറ്റിയ ഫോട്ടോ ആണ്. കണ്ടപ്പോള്‍ ഇത് ഇന്ത്യയില്‍ എടുത്തത്‌ ആണ് എന്ന് തോന്നിയില്ല

lakshman said...

Mindblowin buddy!caption nd de snap extremly gud.picture perfect!

RENJITH said...

Stunning pic...Ende kalyanathinu STILLS edukkan ninne vilichal mathiyayirunnu..

കണവന്‍ said...

ഇതു ഇങ്ങനെ തന്നെ നിലനിര്‍ത്തും എന്നാണ് അറിയാന്‍ സാധിച്ചത് , ഇല്ലെങ്കില്‍ നമുക്ക് നഷ്ടപെടുന്നത് ഒരു ചരിത്ര സത്യം ആയിരിക്കും

Aravind Mohan said...

good one ... njan ithu munpu kandittundennu tonunu ... maybe in your flikr

Unknown said...

അതെ.. ഭാഗ്യമുണ്ട് രാകേഷിന്...
ചിത്രം മനോഹരം...

Ajith Raj said...

ചരിത്രത്തിനു പറയാനും മനോഹരമായ കഥകള്‍ വേണമല്ലോ...അത്തരത്തില്‍ ഒരു കഥ കൂടി...
എന്തായാലും ചരിത്രം വര്‍ത്തമാനത്തിന്റെ അതിര്‍ത്തി വരയ്ക്കുന്നിടത്ത് നില്‍ക്കാന്‍ കഴിഞ്ഞത് നിന്റെ ഭാഗ്യം..

Manickethaar said...

ഓർമ്മപ്പെടുത്തൽ

Unknown said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി :-)

ട്രെയിനില്‍ ഒന്നു കയറണം എന്ന് കരുതിയിരുന്നതാണ്. പക്ഷെ അതു സാധിച്ചില്ല. :-(

ഇത് അവസാന യാത്രയായി ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കില്‍: ഇത് കഴിഞ്ഞ ഫെബ്രുവരിയില്‍ എടുത്ത ചിത്രമാണ്. ഈ അവസരത്തില്‍ പോസ്റ്റ് ചെയ്തെന്നേയൊള്ളൂ...

ഹരീ...ഇനിയും പോകാമല്ലോ! ട്രെയിനില്ലെങ്കിലും പാത അവിടെത്തന്നെയുണ്ടാവും..കുറച്ചുനാള്‍ കൂടിയെങ്കിലും.. :-)

Shyju Thomas said...

ഭയങ്കരം തന്നെയെടാ.. കൊള്ളാം....

akhilesh said...

നല്ല daylight photography. polariser ? Zoom on tripod? white balance നന്നായി - cloudy / auto?

ആദ്യമായി വരുകാണ്‌. സൈറ്റ് ഇഷ്ടപ്പെട്ടു. part time photographer or serious hobbyist?

Unknown said...

@akhilesh

അഭിപ്രായത്തിന് നന്ദി.

polariser, tripod എന്നിവയൊന്നും ഉപയോഗിച്ചില്ല. hand held ആയിരിന്നു. white balance auto ആണ്. അല്പം പോസ്റ്റ് പ്രൊസസിംങ്ങ്(ലെവല്‍ മാത്രം അഡ്ജസ്റ്റ് ചെയ്ത്)നടത്തിയിട്ടുണ്ട്.

അവസാനത്തെ ചോദ്യത്തിനുത്തരം ഇപ്പോഴും സ്വയം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. വരുമാനം ഇല്ലാത്തിടത്തോളം ഹോബി എന്നല്ലേ പറയാന്‍ കഴിയൂ :-)

Sarin said...

excellent post rakesh.TFS

Green Umbrella said...

Nice shot.. tone is well maintained.

Unknown said...

ചിത്രം അസ്സലായി

Unknown said...

Nice

Prasanth Iranikulam said...

Good One Rakesh.
like it.

വിനയന്‍ said...

വളരെ നന്നായിരിക്കുന്നു രാകേഷ്! വളരെ ഇഷ്ടായി!

Arun Kumar VK said...

Kollamedaa....kidilan view!!!!!

Post a Comment