
ഇത് ബാംഗ്ലൂരില്‍ നിന്നുള്ള ഒരു കാഴ്ച. പിഴുതും വെട്ടിയും നീക്കപ്പെട്ട മരങ്ങളുടെ ബാക്കി. അല്ലെങ്കില്‍ വികസനത്തിന്റെ ഇരകള്‍.
മെട്രോറെയിലിനും റോഡിനും വേണ്ടി വെട്ടിമാറ്റപ്പെട്ടവ. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 2068 മരങ്ങളാണ് മഴുവിനിരയായത്. ഇനിയും 2000 എണ്ണം മരണത്തിനുള്ള ഊഴം കാത്ത് നില്ക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം പുതുതായി റോഡിലിറങ്ങിയത് 3.5 ലക്ഷത്തോളം വാഹനങ്ങളാണ്. ഇവ പുറംതള്ളുന്ന കരി മറ്റൊരു ഭാരം.(കടപ്പാട്: മെട്രോ മനോരമ)
“ഇത്തിള്‍ക്കണ്ണിയുടെ അത്യാര്‍ത്തികൊണ്ട് മാവുണങ്ങുന്നതോടെ ഇത്തിള്‍ക്കണ്ണിയും ഉണങ്ങുന്നു. സ്വയം നിയന്ത്രിക്കുന്ന ഇത്തിള്ക്കണ്ണിക്കേ നീണ്ടു വാഴാന്‍ കഴിയൂ!”