ചരിത്രമുറങ്ങുന്ന പത്മനാഭപുരം കൊട്ടാരത്തിലെ ഊട്ടുപുര.
തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ സ്ഥിതിചെയ്യുന്നു. കന്യാകുമാരി ജില്ലയിലാണെങ്കിലും പരിപാലനം ഇപ്പോഴും കേരളത്തിനാണ്. തിരുവനന്തപുരത്തുനിന്ന് കന്യാകുമാരി റൂട്ടില്‍ തക്കലയിലാണ് (65 കിലോമീറ്റര്‍) പദ്മനാഭപുരം. തിരുവിതാംകൂര്‍ ശില്പകലാരീതിയില് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പത്മനാഭപുരം കൊട്ടാരം രാജകീയ പ്രൗഡിയോടെ ഇന്നും നിലകൊള്ളുന്നു.
“ഇനിയും മരിക്കാത്ത ഭൂമി!- നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി! ഇനിയും മരിക്കാത്ത ഭൂമി! ഇത് നിന്റെ മൃതിശാന്തിഗീതം! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം!“